സ്ടീം ഇക്കോ സിസ്റ്റം: ജില്ലാ തലദ്വിദിന സെമിനാർ അഞ്ച്, ആറ് തീയ്യതികളിൽ കണ്ണൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കും.
Green View Home Stay Mayyil -0
സ്ടീം ഇക്കോ സിസ്റ്റം സംസ്ഥാന തല ഉദ് ഘാടനം മന്ത്രി വി.ശിവൻകുട്ടി ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്ട്രീം ഇക്കോസിസ്റ്റം ജില്ലാ തല സെമിനാര്‍ അഞ്ച്, ആറ് തീയ്യതികളിലായി നടക്കും. മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സര്‍വകലാശാല സെമിനാര്‍ കോപ്ലംക്‌സിലാണ് രാവിലെ പത്തുമുതല്‍ പരിപാടി നടക്കുക. ദൈനംദിന ജീവിതത്തിലെ സാമൂഹിക പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെയും സന്ദര്‍ഭത്തിനനുസരിച്ച് വിജ്ഞാന മേഖലകളില്‍ ബന്ധപ്പെടുത്തി പരിഹാരം കണ്ടെത്തുകയാണ് സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതി ലക്ഷ്യമിടുന്നത്.
സമഗ്ര ശിക്ഷ കണ്ണൂര്‍, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ വിവിധ ക്ലാസ്സുകളിലെ ശാസ്ത്ര സാക്ഷങ്കേതിക അറിവുകളെ കോര്‍ത്തിണക്കി ഒരു ധാരയിലെത്തിക്കുകയും അത് കുട്ടികളില്‍ പ്രാവര്‍ത്തികമാക്കുകയുമാണ് വിഭാവനം ചെയ്യുന്നത്. ജില്ലയിലെ 15 ബി.ആര്‍.സി.കളിലും പരീക്ഷണ ഗവേഷണ സംവിധാനമൊരുക്കി സ്ര്ടീം ഇക്കോസിസ്റ്റം ഹബ്ബുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവര്‍ത്തിക്കുക. സെമിനാര്‍ ആറിന് വൈകീട്ട് സമാപിക്കും.
Post a Comment