Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംഘമിത്ര അനുമോദനം ജൂൺ 1ന്

സംഘമിത്ര അനുമോദനം ജൂൺ 1ന്

കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രവും സംഘമിത്ര വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 1 ഞായറാഴ്ച 2.30 ന് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും.
കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന SSLC, +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാർഥികളെയും കമ്പിൽ എൽപി സ്കൂളിൽ നിന്നും LSS നേടിയ വിദ്യാർഥികളെയും ചടങ്ങിൽ വെച്ച് അനുമോദനം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും  ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിക്കും. മയ്യിൽ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ഹരീഷ് മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ് എടുക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്