കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി മണ്ഡപത്തിലെ നിർമാല ഉത്സവത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ഇന്നലെ കലവറക്കൽ ഘോഷയാത്ര നടന്നു. ഇന്ന് രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം രാത്രി 8:30ന് ആറ്റിങ്ങൽ ധന്യ അവതരിപ്പിക്കുന്ന നാടകം അപ്പ മഹോത്സവ ദിനമായ ചൊവ്വാഴ്ച രാവിലെ 5ന് കലശാട്ട്, 6ന് ഗണപതിഹോമം നവകപൂജ, അഖില പൂജ10ന് ഗുരുക്കന്മാരെ ആദരിക്കലും ചെണ്ടമേളം അരങ്ങേറ്റവും 11 ന് സഹസ്രകലശാഭിഷേകം, നിവേദ്യപൂജ, സമൂഹസദ്യ, 2 ന് തേങ്ങ പൊളിക്കൽ, ചുറ്റുവേല, വൈകു: 4 ന് ശ്രീഭൂതബലി, വന്ദന,5 ന് തുലാഭാരം, 8 ന് പഞ്ചാരിമേളം, രാത്രി 10 ന് താലപ്പൊലിയോടെ തിരുവുടയാട എഴുന്നെള്ളത്ത്, നിവേദ്യപൂജ, ചുറ്റുവേലയോടെ ഉത്സവത്തിന് സമാപനമാവും കുറിക്കും.
Post a Comment