Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഗതാഗത നിയമങ്ങളെകുറിച്ചറിയാന്‍ മയ്യില്‍ഹൈസ്‌കൂളില്‍ ട്രാഫിക് കോര്‍ണര്‍

ഗതാഗത നിയമങ്ങളെകുറിച്ചറിയാന്‍ മയ്യില്‍ഹൈസ്‌കൂളില്‍ ട്രാഫിക് കോര്‍ണര്‍

ഗതാഗത നിയമ ബോധവത്കരണം ലക്ഷ്യമിട്ട് മയ്യില്‍ ഗവ. ഹൈസ്‌കൂളില്‍ ഒരുക്കിയ ട്രാഫിക് കോര്‍ണര്‍ തളിപ്പറമ്പ് എ.എം.വി.ഐ. സി.എന്‍. പത്മരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമങ്ങളെ കുറിച്ചറിയാനും മയ്യിലില്‍ ട്രാഫിക് കോര്‍ണര്‍ തുറന്നു. കുസാറ്റിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി, മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്.പി.സി. യൂണിറ്റ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. ഗതാഗത നിയമങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങി റോഡ് സുരക്ഷയെ കുറിച്ചറിയേണ്ടതെല്ലാം വ്യത്യസ്ത നിറങ്ങളില്‍ ഒരുക്കിയാണ് ട്രാഫിക് കോര്‍ണര്‍ നിര്‍മിച്ചത്. ജില്ലയിലെ റോഡപകടങ്ങളുടെ ഒരോ മാസങ്ങളിലെ കണക്കുകളും ഇവിടെ രേഖപ്പെടുത്തും. സ്ട്രീം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രഥമ സംരഭമാണിത്. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് എ.എം.വി.ഐ. സി.എന്‍. പത്മരാജന്‍ നിര്‍വഹിച്ചു. സമഗ്ര ശിക്ഷ കണ്ണൂര്‍ പ്രോഗ്രാം ഓഫീസര്‍ ഡോ പി.കെ. സബിത്ത് വിശദീകരണം നല്‍കി. ബി.പി.സി. ഗോവിന്ദന്‍ എടാടത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.വി.അനിത, ഡി.പി.ഒ. ഡോ. പി.കെ. ദീപേഷ്, പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍, മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ഫൈറൂസ് മുഹമ്മദ്, പ്രഥമാധ്യാപിക എം. ബീന, കെ.കെ. വിനോദ്കുമാര്‍, കെ.സി.സുനില്‍, സി.പി.ഒ. പി.വി.പ്രസീത, പി.ടി.എ. പ്രസിഡന്റ് സി.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്