കേരള പ്രദേശ് സ്‌കൂള്‍ ടൂച്ചേഴ്‌സ് അസ്സോസിയേഷന്‍ തളിപ്പറമ്പ് സൗത്ത് ഉപജില്ല വിരമിക്കുന്ന അധ്യാപകര്‍ക്ക് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജിമ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍( കെ.പി.എസ്.ടി.എ) തളിപ്പറമ്പ് സൗത്ത് ഉപജില്ല വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കൊളച്ചേരി പ#്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രന്‍ ഉപഹാര വിതരണം നടത്തി. ഉപജില്ലാ പ്രസിഡന്റ് കെ.എം. മുഫീദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ഹരീഷ്‌കുമാര്‍, കെ.പി. താജൂദ്ധീന്‍, എം. ശ്രീജ, കെ. രമേശന്‍, സി.കെ. ജ്യോതി, കെ.വി. മുസ്തഫ, മോളി സജിത, പി.വി. റീത്ത, ഒ.എം.ശൈലജ, പി.എം.ഗീതാബായ്,ഷമീന്‍ രാജ് എന്നിവര്‍ സംസാരിച്ചു.
Post a Comment