നാറാത്ത് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബാലൻ മാസ്റ്റർ, അരക്കൻ പുരുഷോത്തമൻ, പി ബാലൻ, കെ. ശ്യാമള, കാണി ചന്ദ്രൻ, കെ എൻ. മുസ്തഫ, എൻ ഇ. ഭാസ്കരമാരാർ, കസ്തൂരി ബാബു, കെ പി. രമേശൻ, പി. കുഞ്ഞിരാമൻ, അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment