റെഡ്സ്റ്റാർ കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കുറിയ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ മുഖ്യാതിഥി ആയി. ടി. അശോകൻ. പി. വി. ബാലകൃഷ്ണൻ ആശംസഅർപ്പിച്ചു സംസാരിച്ചു. കെ. ഷാജി സ്വാഗതം പറഞ്ഞു.
ഉദ്ഘാടന മത്സരത്തിൽ അവിഗോ ഗ്രാഫിക്സ് ഏഴിലോട് റെഡ്സ്റ്റാർ കടന്നപ്പള്ളി SAAR നിടിയേങ്ങയെ 2-0 ത്തിന് പരാജയപ്പെടുത്തി.
ഇന്ന് X ഗൾഫ് പാറപ്പുറം. അമിക്സ് FA കണ്ണൂരുമായി മത്സരിക്കും.
Post a Comment