Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പെണ്‍കുട്ടിക്ക് വിവാഹ നിധി നല്‍കി അധ്യാപക ദമ്പതികള്‍

പെണ്‍കുട്ടിക്ക് വിവാഹ നിധി നല്‍കി അധ്യാപക ദമ്പതികള്‍

കയരളത്തെ ഡോ. ഇ.കെ.അരുണിമയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമീപത്തെ മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള തുക ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് കുടുംബത്തിന് കൈമാറുന്നു.

മയ്യില്‍: സ്വന്തം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി അധ്യാപകര്‍ വിവാഹ നിധി കൈമാറി. കയരളത്തെ റിട്ട. അദ്യാപകന്‍ കെ.സി. രാജന്‍, കയരളം എ.യു.പി. സ്‌കൂള്‍ പ്രഥമാധ്യാപിക ഇ.കെ. രതി എന്നിവരാണ് മകള്‍ ഡോ. അരുണിമയുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവാഹ നിധി കൈമാറിയത്. പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ മാതാവ് അടുത്തിടെയാണ് അര്‍ബുദ രോഗ ചികിത്സ നടത്തുന്നതിനിടെ മരിച്ചത്. ഇതിനിടെ കല്ല്യാണ നിശ്ചയം കഴിഞ്ഞെങ്കിലും മതിയായ തുക കണ്ടെത്താനാവാതെ പ്രയാസത്തിലായ കുടുംബത്തിനാണ് സഹായം നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. കയരളത്തെ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് തുക പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കെ.വി. ഗംഗാധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കെരി, കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്‍, മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍, കെ.പി.ശശിധരന്‍, സി.എച്. മൊയ്തീന്‍കുട്ടി, കെ.വേലായുധന്‍, എം.പി. കുഞ്ഞിമൊയ്തീന്‍, കെ.സി.ഗണേശന്‍, കെ.പി.ചന്ദ്രന്‍, കെ.സി.രമണി എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്