ഒരു പ്രകോപനവുമില്ലാതെ ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികളായ വിദേശികൾ അടക്കമുള്ള നിരപരാധികളെ മതം ചോദിച്ച് വെടി വെച്ചു കൊന്ന പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങി നിൽക്കുന്ന സമയത്ത് മുതിർന്ന മാധ്യമപ്രവർത്തകനും മുൻ മാതൃഭൂമി കറസ്പോണ്ടൻ്റുമായിരുന്ന രാധാകൃഷ്ണൻ പട്ടാന്നൂർ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രസ്താവന തികച്ചും അപലപനീയവും തീവ്രവാദികളെ വെള്ളപൂശുന്ന രാജ്യദ്രോഹ പ്രവർത്തനവുമാണ്.
ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി പരാതിയിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
Post a Comment