മയ്യില്‍: വിമുക്ത ഭടന്‍മാരുടെയും എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിേഷന്‍ മയ്യില്‍ യൂണിറ്റും ചേര്‍ന്ന് മയ്യില്‍ ടൗണില്‍ നിര്‍മിച്ച് യുദ്ധ സ്മാരകം സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് കമാന്‍ഡന്റ് സന്ദര്‍ശിച്ചു. കേണല്‍ പുരുഷാര്‍ഥ് മിശ്രയാണ് വ്യാഴാഴ്ച വൈകീട്ട് മയ്യില്‍ യുദ്ധസ്മാരകത്തിലെത്തിയത്. അസ്സോസിയേഷന്‍ പ്രസിഡന്റ് സുബേദാര്‍ മേജര്‍ ടി.വി. രാധാകൃഷ്ണന്‍ നമ്പ്യാര്‍, എ. കേശവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. അസ്സേസിയേഷന്റെ പ്രശംസനീയമായ പ്രവൃത്തിക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചാണ് സി.ഐ.എസ്.എഫ്. സംഘം യാത്ര തിരിച്ചത്.
Post a Comment