നണിയൂർ നമ്പ്രത്തെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയുമായ കെ വിനോദ് കുമാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നണിയൂർ നമ്പ്രം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറശ്ശിനി പാലത്തിനു സമീപം വെച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ബൂത്ത് പ്രസിഡണ്ട് ടി എം ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി ഗണേശൻ ഉദ്ഘാടനം ചെയ്യുകയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. മൊയ്തീൻകുട്ടി, ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് Ad: കെ വി മനോജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ബൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സുനി കൊയിലേരിയൻ നന്ദി പറഞ്ഞു. കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, ജിനേഷ് ചാപ്പാടി, മമ്മു കോർളായി, അബ്ദുള്ള കെ. കെ, രമേശൻ പാറക്കണ്ടി, സുരേഷ്, പ്രശാന്തൻ കെ, നിസാം മയ്യിൽ, ഗോവിന്ദൻ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment