കണ്ണൂർ : മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എംകെ അനൂപ് കുമാർ എഴുതിയ 'അറിയപ്പെടാത്തവർ' എന്ന ചെറുകഥാ സമാഹാരം 2025 ഏപ്രിൽ 6 ഞായറാഴ്ച വൈകുന്നേരം 3:30ന് കണ്ണൂർ മഹാത്മാ മന്ദിരം ഹാളിൽ വച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ കെ രത്നകുമാരി പ്രകാശനം ചെയ്യും.
ചടങ്ങിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്ന് സംസാരിക്കും. നോവലിസ്റ്റ് രമേശൻ ബ്ലാത്തൂർ മുഖ്യഭാഷണം നടത്തും. കവർ ചിത്ര പ്രകാശനം പ്രശസ്ത സിനിമാ താരം നിഖിലവിമൽ ഫേസ് ബുക്ക് പേജിലൂടെ നിർവഹിച്ചു. ബ്ലൂ ഇൻക് ബുക്സ് ആണ് പ്രസാധകർ. 1990 മുതൽ 2015 വരെ പ്രസിദ്ധീകരിച്ച 11 കഥകളുടെ സമാഹാരമാണ് അറിയപ്പെടാത്തവർ.ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്ററും കൂടിയായ അനൂപ് കുമാർ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കും
Post a Comment