മയ്യില്‍:മിക്ക ദിവസങ്ങളിലും അപകടത്തിനിടയാകുന്ന മയ്യില്‍ - കാഞ്ഞിരോട് റോഡിലെ കാര്യാംപറമ്പ് കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യാത്രക്കാര്‍ പ്രവേശിക്കുന്നത് പേടിയോടെ. വിമാനത്താവളത്തിലേക്ക് തളിപ്പറമ്പ് ഭാഗത്തു നിന്നെത്തുന്ന നിരവധി വാഹനങ്ങളാണ് മതിയായ സൂചനാ ബോര്‍ഡുകളോ, മറ്റ് വേഗതാ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ അപകടത്തില്‍ പ്പെടുന്നത്. ഇരുച്കര വാഹനങ്ങളുള്പ്പെടെയുള്ളവയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ക്കും മറ്റും ജീവഹാനിയേല്ക്കാതെ രക്ഷപ്പെടുന്നത്.
മയ്യില്‍ - കാഞ്ഞിരോട് റോഡ് നവീകരണ ഘട്ടത്തില്‍ ആവശ്യത്തിന് വീതി കൂട്ടാതെ ഇവിടെ പ്രവൃത്തി പൂര്‍ത്തിയാക്കിയതാണ് അപകടത്തിനിടയാക്കുന്നതെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഇവിടെ പലപ്പോഴായി സ്ഥാപിച്ച സൂചനാ ബോര്‍ഡുകള്‍, മിറര്‍ എന്നിവയും വാഹനമിടിച്ച് തെറിപ്പിച്ച നിലയിലാണ്. കടൂര്‍ ബാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പൊറോളത്തേക്ക് തിരിഞ്ഞു കയറുന്നതിനിടയിലാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വിമാന താവളത്തിലേക്ക് പോകുകയായിരുന്ന കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളില്‍ കുടുങ്ങി പോയിരുന്നു. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു.
അപകടക്കവലയാക്കരുത്: കാര്യാംപറമ്പ് കൂട്ടായ്മ
റോഡ് നവീകരണത്തെ തുടര്‍ന്നുണ്ടായ അടിക്കടിയുള്ള അപകടങ്ങള്‍ക്ക് കാരണം അശാസ്ത്രീയമായ നിര്‍മാണമാണ്. ഇതിനെ കുറിച്ച് പഠിക്കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോ അധികൃതര്‍ വര്‍ഷങ്ങളായി നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്. അടിയന്തിരമായി നടപടി സ്വീകരിക്കണം.
Post a Comment