മയ്യില്‍: അര്‍ബുദ രോഗത്താല്‍ ഗുരുതരമായ നിലയിലുള്ള ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന് ജിവിതത്തിലേക്കെത്താന്‍ ഉദാര മതികളുടെ സഹായം തേടുന്നു. ചെറുപഴശ്ശി കാലടിയിലെ എ. സമീറാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററില്‍ കഴിയുന്നത്. നിർധന കുടുംബത്തിന്റെ അത്താണിയായ സമീര്‍ ഭീമമായ തുക ചെലവഴിച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനിയുള്ള സര്‍ജറിക്കും മറ്റുമായി ഭാരിച്ച തുക കണ്ടെത്തുന്നതിന് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്‍ര് എം.വി. അജിത രക്ഷാധികാരിയായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഹാരിസ് സി. മര്‍വ്വ ചെയര്‍മാനും പഞ്ചായത്തംഗം ഖാദര്‍ കാലടി കണവീനറുമാണ്. എ.പി. സൈനുദ്ധീനാണ് ഖജാന്‍ജി. നിങ്ങളുടെ സഹായം 20780100091316 എന്ന് അക്കൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്.
ഫോണ്‍: 9995007085
Post a Comment