സി. പി ഐ കൊളച്ചേരി ലോക്കൽ സമ്മേളനം കരിങ്കൽൽക്കുഴി നണിയൂർ എ.എൽപി സ്കൂളിൽ പി.പി. കുഞ്ഞിരാമൻ നഗറിൽ സി പി ഐ മുൻ ജില്ലാ സിക്രട്ടറി സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സിക്രട്ടറി പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. മണ്ഡലം സിക്രട്ടറി കെ വി ഗോപിനാഥൻ, പി അജയകുമാർ, കെ.എം മനോജ്, ഉത്തമൻ വേലിക്കാത്ത്, അരുൺകുമാർ പി.എം, കെ.വി ശശീന്ദ്രൻ, കെ.പി നാരായണൻ, പി.സുരേന്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കാട്ടമ്പള്ളി മയ്യിൽ PWD റോഡിൽ പാടിക്കുന്നുമുതൽ കരിങ്കൽക്കുഴി വരെയും അംഗനവാടി മുതൽ കരിങ്കൽക്കുഴി വരെയും ഡൈനേജ് ഇല്ലാത്തതിനാൽ നണിയൂർ കൊളച്ചേരി ഭാഗങ്ങളിലെ പ്രാദേശിക റോഡിൽ കൂടി മഴവെള്ളം പോകുന്നത് തടയാൻ അടിയന്തിരമായി ഡ്രയിനേജ് നിർമ്മിക്കണമെന്ന് കൊളച്ചേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.
![]() |
സി പി.ഐ കൊളച്ചേരി ലോക്കൽ സിക്രട്ടറിയായി തിരഞ്ഞെടുത്ത കെ.വി.ശശീന്ദ്രൻ. |
Post a Comment