മയ്യില്‍: നൂതന വിയറ്റ്‌നാം മോഡല്‍ കുരുമുളക് കൃഷി പരിശീലന ക്ലാസ്സ് 19-ന് നടത്തും. കുറ്റിയാട്ടൂര്‍ മാങ്ങ ഉള്‍പ്പാദന കമ്പനി, റോയല്‍ പെപ്പര്‍ ഫാമിങ്ങ് കമ്പനി എന്നിവ ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വൈകീട്ട് മൂന്നിന് കുറ്റിയാട്ടൂര്‍ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി ഉദ്ഘാടനം ചെയ്യും. പെപ്പര്‍ ഫാമിങ്ങ് സീനിയര്‍ കണ്‍സള്‍ട്ടന്റ് കെ.ടി.മാത്യൂ, ഡെന്നീസ് അമ്പ്രഹാം എന്നിവര്‍ ക്ലാസ്സെടുക്കും.
രജിസ്‌ട്രേഷന് 7972100200, 9446297957
Post a Comment