മയ്യില്‍: കോണ്‍ഗ്രസ് കുറ്റിയാട്ടൂര്‍ മണ്ഡലം കമ്മിറ്റി ചട്ടുകപ്പാറയില്‍ നിര്‍മിച്ച ഇന്ദിരാഭവന്‍ ഉദ്ഘാടനം 25-ന് നടത്തും. വൈകീട്ട് മൂന്നിന് ഐ.ഐ.സി.സി. സംഘടനാ കാര്യ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് മീറ്റിങ്ങ് ഹാളും സണ്ണി ജോസഫ് എം.എല്‍.എ. കെ.വി.ഗോപാലന്‍ മാസ്റ്റര്‍ സ്മാരക ഹാളും ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് വിവിധ കലാപരിപാടികള്‍ പുന്നാട് ഫോക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാട്ടരങ്ങ് എന്നിവയും ഉണ്ടാകും.
Post a Comment