Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കവിളിയോട്ടൊരുമ 2025 സംഘടിപ്പിച്ചു

കവിളിയോട്ടൊരുമ 2025 സംഘടിപ്പിച്ചു

ജനകീയ വായനശാല കവിളിയോട്ട് ചാൽ, സൗഹൃദയ സ്വയം സഹായ സംഘം,യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത വാർഷികാഘോഷം, കവിളിയോട്ടൊരുമ 2025 ഉദ്ഘാടനവും ആദരസമർപ്പണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ : കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി പി കെ വിജയൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ സി എം വിനയചന്ദ്രൻ മാസ്റ്റർ സാംസ്‌കാരിക പ്രഭാഷണം നടത്തി ഒളിമ്പിക്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി, ഫുട്ബോൾ താരം സച്ചിൻ സുനിൽ, കരാട്ടെ സ്വാർണമെഡൽ ജേതാവ് ധൻവിൻ മനോഹർ എന്നിവർ ആദരം ഏറ്റുവാങ്ങി, ഇ എം സുരേഷ് ബാബു സ്വാഗതവും, കെ കെ വിനോദൻ നന്ദിയും പറഞ്ഞു. തുടർന്ന് സന്തോഷ്‌ കമ്പിൽ അവതരിപ്പിച്ച പുല്ലാങ്കുഴൽ സോളോയുമുണ്ടായി.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്