കമ്പിൽ മാപ്പിള ഹൈസ്കൂൾ 1982-83 ബാച്ചിൻ്റെ 4ാമത് സ്നേഹ സംഗമം കണ്ണാടിപറമ്പ അലോകൻ ഓഡിറ്റോറിയത്തിൽ 2025 ഏപ്രിൽ 27ന് വേണുഗോപാലൻ മാഷും ചന്ദ്രമതി ടീച്ചറും ചേർന്ന് ഉദ്ഘാടനം ചെയ്തു.
സിക്രട്ടറി വിവി മനോജ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് AP രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 42 വർഷത്തിനു ശേഷം കണ്ടുമുട്ടുന്ന പലർക്കും ഓർമ്മകളുടെ മണി ചെപ്പുകൾ തുറന്ന അനുഭവം. കൂട്ടായ്മയുടെ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 'സാന്ത്വനം' ട്രസ്റ്റിന് സംഭാവന നൽകി.
Post a Comment