കമ്പിൽ എ എൽ പി സ്കൂൾ ചെറുക്കുന്ന് 124ാംമത് വാർഷികാഘോഷം "താളമയം" നാളെ (ഏപ്രിൽ 3 വ്യാഴാഴ്ച) നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് LSS വിജയിക്കുള്ള അനുമോദനവും, വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള എൻഡോവ്മെൻ്റും, വിതരണവും നടക്കും.
ശ്രീധരൻ സംഘമിത്ര, ടി പി ദുർഗാദേവി, കെ.രാമകൃഷ്ണൻ, ടി വി സുശീല, കെ .വി ഹനീഫ , സി കെ ജ്യോതി തുടങ്ങിയവർ സംസാരിക്കും. സ്കൂൾ ഹെഡ് മിസ്ട്രസ് കെ. സ്മിത റിപ്പോർട്ട് അവതരിപ്പിക്കുന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.എച് സജീവൻ അധ്യക്ഷനാകും.
Post a Comment