പുതിയതെരു: എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ അന്യായമായി ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മറ്റി പുതിയതെരു ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയതെരു മാഗ്നറ്റ് ഹോട്ടലിന് എതിർവശത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സ്റ്റൈലോ കോർണറിൽ സമാപിച്ചു.
അറസ്റ്റ് ചെയ്തും തടവറ കാണിച്ചും സംഘപരിവാര ഫാഷിസത്തിനെതിരെയുള്ള ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നത്
ആർ എസ് എസ് വ്യാമോഹം മാത്രമാണെന്നും, സർക്കാറിനെ വിമർശിക്കുന്നവരെ മുഴുവൻ ജയിലിൽ അടക്കുന്നത് ഇന്ത്യൻ ജനത അംഗീകരിക്കില്ലെന്നും
പ്രതിഷേധം വ്യക്തമാക്കി.
പരിപാടിക്ക് എസ് ഡി പി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, വൈസ് പ്രസിഡന്റ് റഹീം പൊയ്തുംകടവ്,
Post a Comment