കുറ്റ്യാട്ടൂർ : കാട്ടുപന്നി നിർമ്മാർജ്ജനയജ്ഞം കർമ്മ പദ്ധതിയുടെ ഭാഗമായി ഇല്ലാതായത് 12 കാട്ടുപന്നികൾ . എം പാനൽ ഷൂട്ടർമാർ വെള്ളിയാഴ്ചയും കുറ്റ്യാട്ടൂരിൽ പന്നി വേട്ട നടത്തി. 2026 ഫെബ്രുവരി 1 ന് തുടക്കം കുറിച്ച പരിപാടിയിലൂടെ 12 കാട്ടുപന്നികളെയാണ് ഇതിനോടകം കൊന്നത്. .സൗരവേലിയും കൂടി എല്ലാ പാടശേഖരങ്ങളിലും ആകുന്നതോടെ കൃഷി വീണ്ടും സജീവമാവുകയാണ്. പകൽ സമയങ്ങളിൽ കാട്ടുപന്നികൾ വിശ്രമിക്കാൻ സാധ്യതയുള്ള കാട് പ്രദേശങ്ങളിൽ വേട്ട പട്ടിയുടെ സഹായത്തോടെയാണ് വനംവകുപ്പ് ഷൂട്ടർമാർ പന്നികളെ വെടിവെച്ച് കൊന്നത്

Post a Comment