പാടിക്കുന്ന് മുതൽ കരിങ്കൽകുഴി ഭാഗത്ത് PWD റോഡിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതിനാൽ ഇന്നലെ പെയ്ത കനത്ത മഴയിൽ നണിയൂർ അമ്പലം ഡിസ്ക് റോഡ് തകർന്നു.
കനത്ത മഴയിൽ മെയിൻ റോഡിൽ നിന്നും ഡിസ്ക് റോഡിലേക്ക് വെള്ളം കുത്തിയൊലിച്ച് വന്നതിനാൽ പുതുതായി താർ ചെയ്ത റോഡ് നശിച്ചു. സമീപത്തെ വീടുകളിൽ ചെളിയും വെള്ളവും കയറി. തകർന്ന പഞ്ചായത്ത് റോഡ് അടിയന്തിരമായും പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കണമെന്നും, PWD റോഡിൽ ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്നും സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി PWD എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.
ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, പി പി കുഞ്ഞിരാമൻ, സി. പത്മനാഭൻ, ബ്രാഞ്ച് സിക്രട്ടറി വി. രമേശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Post a Comment