മയ്യിൽ :- സ്കൂൾ അധ്യയന വർഷം അവസാനിക്കുമ്പോൾ സെൻറ് ഓഫ് നടത്തുന്ന വിദ്യാർത്ഥികൾ അധ്യാപകർക്ക് നൽകുന്ന സമ്മാനങ്ങൾ സ്വീകരിക്കില്ല എന്ന തീരുമാനമായി കണ്ടക്കൈ എ എൽ പി സ്കൂൾ അധ്യാപകർ.
വിദ്യാർത്ഥികൾ അധ്യാപകർക്ക് നൽകുന്ന ചോക്ലേറ്റ്, വസ്ത്രങ്ങൾ ഇതൊന്നും സെൻറ് ഓഫിന്റെ ഭാഗമായി നൽകരുതെന്ന അഭ്യർത്ഥനയുമായി ആണ് കണ്ടക്കൈ എ എൽ പി സ്കൂൾ അധ്യാപകർ ഈ വർഷം രക്ഷിതാക്കളുടെ അടുത്ത് എത്തിയത്. ചില വിദ്യാർത്ഥികളൾ നൽകുന്ന സമ്മാനങ്ങൾ വിലപിടിപ്പുള്ളതാണ്. അത് തനിക്ക് നൽകാൻ കഴിയുന്നില്ലെന്ന മറ്റു കുട്ടികളുടെ വിഷമവുമാണ് ഈ വർഷം അധ്യാപകരെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രകോപിപ്പിച്ചത്. അതു പോലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് മറ്റുള്ള കുട്ടികളോടൊപ്പം ചെറിയ ഷെയർ ആണെങ്കിലും പ്രയാസമായേക്കാമെന്നും അധ്യാപകർ കരുതുന്നു
ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടതിനെ തുടർന്ന് ജനങ്ങൾ നല്ല രീതിയാണ് പ്രതികരിക്കുന്നത് എന്നും സ്കൂൾ ജീവനക്കാർ പറഞ്ഞു.
Post a Comment