കണ്ണൂർ : സ്വർണ്ണത്തിന്റെ പരിശുദ്ധിയിൽ അംഗീകാരം നൽകുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ ബി ഐ എസ് അംഗീകാരം കൃഷ്ണ ജ്വൽസ് നേടിയിട്ട് 25 വർഷങ്ങൾ. ബി ഐ എസ് ലഭിച്ചതിന്റെ സിൽവർ ജൂബിലി ആഘോഷം കൃഷ്ണ ജ്വല്ലറിയിൽ നടക്കും. ഇന്ത്യയിലെ ആദ്യത്തെ ബി ഐ എസ് സർട്ടിഫിക്കേഷന്‍ ലഭിച്ച ജ്വല്ലറിയാണ് കൃഷ്ണാ ജ്വൽസ്.
പരിശുദ്ധിയിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന കൃഷ്ണാ ജ്വൽസ് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലഹരി വിമുക്ത സന്ദേശത്തിനായി നിരവധി ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കും. മയക്കുമരുന്നിനോട് വിട പറയൂ, ആരോഗ്യത്തോടെ ജീവിക്കൂ, ജന നന്മയ്ക്കായി എന്നും മുന്നിൽ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ലഹരി വിമുക്ത ക്യാമ്പെന്നു കൃഷ്ണ ജ്വൽസ് മാനേജിംഗ് ഡയറക്ടർ ഡോ. സി വി രവീന്ദ്രനാഥ് പത്രക്കുറിപ്പിൽ പറഞ്ഞു.
Post a Comment