മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജൻ്റർറിസോഴ്സ് സെൻ്റർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംയുക്താഭിമുഖ്യത്തിൽ മാർച്ച് 8 വനിത ദിനത്തോടനുബന്ധിച്ച് നേരറിവ് അന്ധവിശ്വാസങ്ങൾക്കും സാമൂഹൃതിന്മകൾക്കുമെതിരെ സംവാദസദസ്സ് സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വി.പി രതിയുടെ അദ്ധ്യക്ഷതയിൽബഹുമാനപ്പെട്ട മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ പി. പ്രിത ആശംസ അർപ്പിച്ച് സംസാരിച്ചു. ജില്ല മിഷൻ കോ ഓഡിനേറ്റർ എം.വി ജയൻ മുഖ്യാതിഥി ആയി. നാടക പ്രവർത്തകൻ അനിൽകുമാർ എം, പി സൗമിനി ടീച്ചർ (ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവർ വിഷയാവതരണം നടത്തി. പരിഷത്ത് മയ്യിൽ മേഖല സെക്രട്ടറി കെ.കെ. കൃഷ്ണൻ വായനശാല സെക്രട്ടറി പി.വി. പ്രത്യൂഷ് എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ സുധപ്രകാശ് പരിപാടിക്ക് സ്വാഗതവും സ്നേഹിത സ്റ്റാഫ് ഭവിത.പി നന്ദിയും പറഞ്ഞു.
Post a Comment