ആറരപതിറ്റാണ്ട് മയ്യിലിന് വെളിച്ചമേകി സി.ആര്‍ സി. വായനശാല
Green View Home Stay Mayyil -0
മയ്യില്‍ കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക സി.ആര്‍.സി. വായനശാല ആന്‍ഡ് ഗ്രന്ഥാലയം
മയ്യില്‍: നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വെളിച്ചേമേകി മുന്നില്‍ നിന്ന സി.ആര്‍.സി. വായനശാലക്ക് ആറര പതിറ്റാണ്ട്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വായനശാലകളുള്ള പഞ്ചായത്തായി മയ്യിലിനെ മാറ്റുന്നതിലും ടൗണില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ആ പുസ്തകപ്പുരക്ക് വലിയ പങ്കുണ്ട്. ഇടൂഴി മാ4ധവന്‍ നമ്പൂതിരി സൗജന്യമായി നല്‍കിയ സ്ഥലത്താണ് 1961 ല്‍ ഇന്ന് കാണുന്ന കെട്ടിടം പണിതത്. വായനശാലയുടെ തുടക്കം മൂതല്‍ ദീര്‍ഘകാലം പ്രസിഡന്റായിരുന്ന കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാരുടെ സ്മരണക്കായി സി.ആര്‍.സി.യുടെ പേര് മാറ്റുകയായിരുന്നു.
എ. പ്ലസ് ഗ്രേഡുള്ള തളിപ്പറമ്പ് താലൂക്കിലെ ഏക റഫറന്‍സ് ലൈബ്രറിയുമിതാണ്. ലൈബ്രറിയെ ആധുനിക വത്കരിക്കുന്നതിന് 25 ലക്ഷം രൂപ ചിലവിലുള്ള പ്രവൃത്തി ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ചെയര്‍മാനായുള്ള കമ്മിറ്റി ഏറ്റെടുത്തു നടത്തി വരികയാണ്.ഏറെക്കാലത്തിനു ശേഷം വായനശാലയുടെ വിപുലമായ വാര്‍ഷാകാഘോഷം 31-ന് മയ്യില്‍ ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്യും.വിവിധ സാംസ്‌കാരിക പരിപാടികള്‍, കൈകൊട്ടിക്കളി, തിരുവാതിരക്കളി, മ്യയില്‍ നാടകക്കൂീട്ാടം അവതരിപ്പിക്കുന്ന 'മുച്ചന്‍' നാടകം എന്നിവയുണ്ടാകും. നാടക പ്രവര്‍ത്തകന്‍ ഗണേഷ്ബാബു മയ്യിലിനെ ആദരിക്കും. കെ.കെ. ഭാസകരന്‍ പ്രസിഡന്റും പി.കെ. നാരായണന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Post a Comment