Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവം

അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവം

മയ്യില്‍:അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവം 20, 21, 22 തീയ്യതികളില്‍ നടത്തും. തന്ത്രി ഏരുവേശി പുടയൂര്‍ അനന്തന്‍ നമ്പൂതിരിപ്പാടിന്‍രെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 
20-ന് വൈകീട്ട് 04:00 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര. 6.30-ന് സോപാന സംഗീതം. തുടർന്ന് ആധ്യാത്മിക പ്രഭാഷണം. 21-ന് രാവിലെ വിശേഷാല്‍ പൂജകള്‍. വൈകീട്ട് 06:00 മണിക്ക് ദീപാരാധന. രാത്രി 08:00 മണിക്ക് പ്രസാദ സദ്യ. 09:00 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍. 10:00 മണിക്ക് ഗാനമേള. 22-ന് രാവിലെ വിശേഷാല്‍ പൂജകള്‍. ഉച്ചക്ക് കേളികൊട്ട്, തുടര്‍ന്ന് തായമ്പക. വൈകീട്ട് 06:00 മണിക്ക് പഞ്ചവാദ്യം. രാത്രി 07:00 മണിക്ക് തിടമ്പുനൃത്തം. 9.30-ന് തിരുവത്താഴ പൂജ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്