Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വേളം പൊതുജന വായനശാല ലോക നാടക ദിനത്തിൽ നാടക കുടുംബത്തെ ആദരിച്ചു

മയ്യിൽ വേളം പൊതുജന വായനശാല ലോക നാടക ദിനത്തിൽ നാടക കുടുംബത്തെ ആദരിച്ചു

ലോക നാടക ദിനത്തിൽ വേളം പൊതുജന വായനശാല സംസ്ഥാന അവാർഡ് ആറു തവണ നേടിയ പ്രസിദ്ധ നാടക സംവിധായകൻ ജയൻ തിരുമന, കണ്ണൂർ സംഘ ചേതനയുടെ ദീർഘകാല നാടക നടി ബിന്ദു ജയൻ, യുവ നാടക പ്രവർത്തകൻ ആദിത്യൻ തിരുമന (ഇക്കഴിഞ്ഞ കേരളോത്സവത്തിൽ സംസ്ഥാന നാടക മത്സരത്തിൽ ഏറ്റവും നല്ല നാടകമായി തെരഞ്ഞെടുത്ത  യുവ നാടക പ്രവർത്തകൻ) എന്നിവരെ ആദരിച്ചു.
സമകാലിക നാടക പ്രവർത്തകരായ കുടുംബങ്ങളെയാണ് വായനശാല ആദരിച്ചത്. സെക്രട്ടറി കെ. പി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആദര സമർപ്പണം നടത്തി. ശ്രീ ജയൻ തിരുമന ബിന്ദു തിരുമന, ആദിത്യൻ തിരുമന തുടങ്ങിയവർ സംസാരിച്ചു. കെ പ്രദീപൻ അധ്യക്ഷനും, യു.മഹേഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്