![]() |
തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എഴുത്തുകൂട്ടം - വായനക്കൂട്ടം ശില്പശാല ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: അവധിക്കാലത്തെ വായനയുടെയും എഴുത്തിന്റെയും മേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിന് എഴുത്തുകൂട്ടം-വായനക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി. ഹാളില്‍ നടന്ന പരിപാടി ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.സി. ഗോവിന്ദന്‍ എടാടത്തില്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണിസിലംഗം പി.പ്രദീഷ്, എം.പി.നഫീറ, അശ്വതി വാടി എന്നിവര്‍ സംസാരിച്ചു.
Post a Comment