Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ബസ്സ്റ്റാൻഡിൽ സൺഷെയിഡ് തകർന്നു വീണു: വിദ്യാർത്ഥികളും ആൾക്കാരും രക്ഷപ്പെട്ടത് താലനാരിഴ വ്യത്യാസത്തിൽ

മയ്യിൽ ബസ്സ്റ്റാൻഡിൽ സൺഷെയിഡ് തകർന്നു വീണു: വിദ്യാർത്ഥികളും ആൾക്കാരും രക്ഷപ്പെട്ടത് താലനാരിഴ വ്യത്യാസത്തിൽ

മയ്യിൽ: മയ്യിൽ ബസ്സ്റ്റാൻഡിൽ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന കിഴക്കുഭാഗത്തെ പത്ത് മീറ്ററോളം വരുന്ന വീതികുറഞ്ഞ സൺഷെയിഡ് തകർന്നു വീണു. വാർഷിക പരീക്ഷ കഴിഞ്ഞ് ബസ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികളടക്കം അനേകം ആളുകൾ അവിടെ ബസ് കാത്ത് കൂടി നിന്നിരുന്നു. അപകട സ്ഥിതിയെ പറ്റി ബോധമുള്ള കച്ചവടക്കാർ അൽപ്പസമയം മുമ്പ് മാറ്റി നിർത്തിയത് കൊണ്ട് താലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. കച്ചവടക്കാരുടെ സൂക്ഷ്മത വലിയ ദുരന്തം ഒഴിവാക്കി. ബസ്സ് സ്റ്റാൻഡിൻ്റെ അപകടാവസ്ഥ ഗ്രാമസഭയിലും ഭരണാധികാരികളോട് നേരിട്ടും പല തവണ അറിയിച്ചതാണ്. ഇനിയും മുപ്പതോളം മീറ്റർ ഭാഗം കൂടി ഏതു നിമിഷവും തകർന്നു വീഴാം.
ജനങ്ങളുടെ ജീവൻ വച്ചു കളിക്കുന്ന പഞ്ചായത്ത് ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും, അപകടാവസ്ഥ ഇല്ലാതാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടരി എ.കെ. ബാലകൃഷ്ണൻ അധികൃതരോട് ആവശ്യപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്