കണ്ണൂർ : നിരവധി ആളുകളും യാത്രക്കാരും ആവശ്യപ്പെട്ട പ്രധാന കാര്യമായിരുന്നു കാട്ടാമ്പള്ളി പാലം - കമ്പിൽ റോഡ് ഓവർലേ ടാറിംങ് ചെയ്യുക എന്നത്. വളരെയധികം അപകടം നിറഞ്ഞ രീതിയിൽ കുണ്ടും കുഴിയായി ശോചനമായി കിടന്നിരുന്ന റോഡാണ് പ്രസ്തുത റോഡ്. കെ വി സുമേഷ് എംഎൽഎ നേരത്തെ തന്നെ ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസിനെ നേരിട്ട് കാണുകയും ടാറിംങ് പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് നിവേദനം നൽകുകയും ചെയ്തിരുന്നു.
ഇതിൻ്റെ ഭാഗമായി റോഡ് ഓവർലേ ടാറിംഗിനായി 2 കോടി 70 ലക്ഷം രൂപ മന്ത്രി അനുവദിക്കുകയും ചെയ്തു. പ്രവൃത്തി പൂർത്തിയാകുന്നതോടു കൂടി മണ്ഡലത്തിലെ ഒരു പ്രധാന പ്രശ്നത്തിനാണ് പരിഹാരമാകുന്നത് എന്ന കെ വി സുമേഷ് എംഎൽഎ പറഞ്ഞു. ഓവർ പ്രവർത്തി പൂർത്തിയാക്കി റിഫ്ലക്ടർ ലൈറ്റുകളും സൂചന ബോർഡുകളും സ്ഥാപിക്കും.
Post a Comment