ചെങ്ങളായി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്തപഞ്ചായത്തും അതി ദാരിദ്ര്യ മുക്ത പഞ്ചായത്തുമായി പ്രഖ്യാപിച്ചു ചെങ്ങളായി ടൗണിൽ വച്ച് നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ പ്രഖ്യാപനം നടത്തി ചടങ്ങിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി പി മോഹനൻ ആദ്യക്ഷത വഹിച്ചു വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ എം എം പ്രജോഷ് മല്യന്യമുക്ത റിപ്പോർട്ടും ക്ഷേമകാര്യാ സ്റ്റാൻഡിഗ് കമ്മിറ്റി ചെയ്യർപേഴ്സൺ രജിത പി വി അതിദാരിദ്ര്യ മുക്ത റിപ്പോർട്ടും അവതരിപ്പിച്ചു.
ഹരിത കേരള മിഷൻ ആർ പി ശ്രീ സഹദേവൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വികസന കാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ എ ജനാർദ്ദനൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ രവി മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ എം ശോഭന ടീച്ചർ സ്വാഗതവും ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ മധു പി നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഘടക സ്ഥാപന മേധാവികൾ, മറ്റു ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ഘോഷയാത്രയോടെയാണ് ചടങ്ങ് നടന്നത് ഹരിത സ്കൂളുകളുടെയും ഹരിത അയൽക്കൂട്ടങ്ങളുടേയും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
Post a Comment