റെക്കോർഡിൽ എത്തിയ വെളുത്തുള്ളി വില താഴേക്ക്. നവംബറിൽ 450 രൂപ വരെ എത്തിയ വില ഇപ്പോൾ കിലോ 100 രൂപയിൽ താഴെയാണ്.
മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസം അനുസരിച്ച് 70 മുതൽ 100 രൂപ വരെയാണ്.
കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇത്രവേഗം വിലയിൽ കുറവ് ഉണ്ടായത്.
മുന്തിയയിനം വെളുത്തുള്ളിക്ക് പോലും വില 120-150 രൂപയാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനം കൂടിയതോടെയാണ് വെളുത്തുള്ളി വിലയിടിഞ്ഞത്.
Post a Comment