ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയാനും കുറ്റക്കാരെ വേഗത്തിൽ നിയമത്തിന് മുന്നിലെത്തിക്കാനുമായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ട്രാൻസ്ജെൻഡർ സംരക്ഷണ സെൽ (ടി.പി.സി.) വരുന്നു. ജില്ലാ പോലീസ് ഓഫീസുളോട് ചേർന്ന് പ്രവർത്തിക്കുന്ന വനിതാ സെല്ലിനോട് ചേർന്നാകും ട്രാൻസ്ജെൻഡർ സംരക്ഷണ സെല്ലും പ്രവർത്തിക്കുക. വനിതാ സെൽ ഇൻസ്പെക്ട അല്ലെങ്കിൽ സബ് ഇൻസ്പെക്ടർക്കാകും.
മേൽനോട്ടച്ചുമതല
സംസ്ഥാനതലത്തിൽ ഡി.ജി.പി.യുടെ കീഴിലും ജില്ലാതലത്തിൽ ജില്ലാ മജിസ്ട്രേട്ടിനു കീഴിലും ട്രാൻസ്ജെൻഡർ സം രക്ഷണ സെൽ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ദുർബല വിഭാഗങ്ങളുടെയും സംരക്ഷ ണത്തിനായി ക്രമസമാധാനപാ ലന വിഭാഗം എ.ഡി.ജി.പി.യുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ഡബ്ല്യു.സി.ഡബ്ല്യു.എസ്. സെല്ലി ന് ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല ട്രാൻസ്ജെൻ ഡർ സംരക്ഷണ സെല്ലിന്റെ ചുമതലകൂടി നൽകി.
ട്രാൻസ്ജെൻഡർ വ്യക്തികൾ നൽകുന്ന പരാതികൾ പരിഗണി ക്കുകയും അവ സമയബന്ധിത മായി രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി കുറ്റക്കാരെ നിയ മത്തിന് മുന്നിലെത്തിക്കുകയും സംസ്ഥാനതല സെല്ലിന്റെ ചു മതലയാണ്. ഇതിൻ്റെ തുടർച്ച യായാണ് ജില്ലാതല സെല്ലുക ളും രൂപവത്കരിക്കുന്നത്. ട്രാൻ സ്ജെൻഡർ വ്യക്തികളുടെ പ്ര ശ്‌നങ്ങളുമായി ബന്ധപ്പെട്ട് സെ ല്ലിലെ അംഗങ്ങൾക്ക് പോലീസ് സ്റ്റേഷനുകൾ, ലോക്കപ്പുകൾ എന്നിവ ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ സന്ദർശിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്യാം.
ട്രാൻസ്ജെൻഡർ വ്യക്തികളു ടെ ജീവിതസാഹചര്യം ക്രിമിനൽ സംഘങ്ങൾ ചൂഷണം ചെയ്യു ന്നതായുള്ള പരാതികളേറെയാ ണ്. ഇത് ഒഴിവാക്കാൻ അവർക്ക് കൗൺസലിങ് ഉൾപെടെ നൽ കേണ്ടിവരും. നിലവിൽ വനിതാ സെല്ലുകളോട് ചേർന്ന് കൗൺ സലിങ് യൂണിറ്റുകൾ പ്രവർത്തി ക്കുന്നുണ്ട്. വനിതാ സെല്ലുകളോ ട് ചേർന്ന് ജൻഡർ പ്രൊട്ടക്ഷൻ സെല്ലുകൾ വരുമ്പോൾ കൗൺ സലിങ്ങിനുള്ള ഈ സൗകര്യവും പ്രയോജനപ്പെടുത്താം.
Post a Comment