Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വയോജനങ്ങൾക്ക് മയ്യിൽ ബസ്റ്റാൻ്റിൽ പകൽ വിശ്രമ കേന്ദ്രം അനുവദിക്കണം

വയോജനങ്ങൾക്ക് മയ്യിൽ ബസ്റ്റാൻ്റിൽ പകൽ വിശ്രമ കേന്ദ്രം അനുവദിക്കണം

മയ്യിൽ:  മയ്യിൽ ബസ്റ്റാൻ്റിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം വയോജനങ്ങൾക്ക് ഒത്തു കൂടാനും വിശ്രമിക്കാനുമുള്ള ഇടമായി ഉപയോഗിക്കാനായി അനുവദിച്ചു തരണമെന്ന് മയ്യിൽ കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ സി യിൽ ചേർന്ന വയോജന വേദി കൺവൻഷൻ മയ്യിൽ ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
കെ.കെ. രാമചന്ദ്രൻടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ പി.കെ. ഗോപാലകൃഷ്ണൻ പി. ദിലീപ് കുമാർ പി.കെ നാരായണൻ സി.സി രാമചന്ദ്രൻ കെ.വി യശോദ ഒ.എം മധുസുദനൻ ടി. ബാലകൃഷ്ണൻ കെ കെ ദിവാകരൻ രവി നമ്പ്രം പ്രദീപ് കുറ്റ്യാട്ടൂർഎന്നിവർ സംസാരിച്ചു.
 ഒ.എം ചന്ദ്രമതി ടീച്ചർ (ചെയർ പേഴ്സൺ ) പി.കെ. ഗോപാലകൃഷ്ണൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി പതിനൊന്നംഗ കമ്മറ്റി രൂപികരിച്ച് സി. ആർ. സി വയോജന വേദി പുനസംഘടിപ്പിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്