Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബദ്‌രിയ ഷീ വൈബ് സമാപിച്ചു

ബദ്‌രിയ ഷീ വൈബ് സമാപിച്ചു

ചെക്കികുളം : മാണിയൂർ പാറാൽ  കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ബദ്‌രിയ വിമൻസ് കോളേജിൽ നിന്നും ഹാദിയ കോഴ്സ് പൂർത്തീകരിച്ചവർക്കും ഹാദിയ ഹയർ സെക്കൻഡറി, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്, ഡിപ്ലോമ ഇൻ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാന - സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഷി വൈബ് സമാപിച്ചു. കണ്ണാടിപ്പറമ്പ് അലോക്കൻ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിൻ്റെ സമാപന സംഗമം ബദ്‌രിയ എജുക്കേഷണൽ കോംപ്ലക്സ് പ്രസിഡണ്ട് സി കെ അബ്ദുൽ ഖാദർ ദാരിമിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്രമുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. പുതുകാലത്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട വിഷയങ്ങളെ ഉൾപ്പെടുത്തി പ്രമുഖ കൗൺസിലറും സൈക്കോളജിസ്റ്റുമായ ഡോക്ടർ സിപി അഷ്റഫ് ക്ലാസ് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഫയാസുൽ ഫർസൂക് അമാനി ബിരുദദാനപ്രസംഗവും ടി എസ് എസ് ആർ ചെയർമാൻ മുഹമ്മദ് ഷഫീഖ് വയനാട് കോഴ്സ് വിശദീകരണവും സൈക്കോ ട്രെെനർ അബ്ദുൽസത്താർ അഹ്സനി ഉദ്ബോധനവും നടത്തി. സംഗമത്തിൽ 38 ഹാദിയമാർക്കം 25 പിപിടിടിസി  ബിരുദദാരികൾക്കും 16 ഫാഷൻ ഡിസൈനിങ് ബിരുദദാരികൾക്കും 57 ഹാദിയ ഹയർസെക്കൻഡറി ബിരുദദാരികൾക്കും  അഡ്വക്കറ്റ് സയ്യിദത്ത് നസീഹ ബീവി സർട്ടിഫിക്കറ്റുകൾ നൽകി. ഹാഫിളത് ഫസ്‌ന ഫൈസൽ ഹാദിയ സ്ഥാന വസ്ത്രങ്ങൾ വിതരണം ചെയ്തു. സംഗമത്തിൽ എസ് ജെ എം കണ്ണൂർ ജില്ലാ സെക്രട്ടറി ബി മഹമൂദ് മൗലവി, എസ് ജെ എം മയ്യിൽ റെയ്ഞ്ച് പ്രസിഡണ്ട് നസീർ സഅദി, അബ്ദുൽ റഷീദ് നഈമി അൽ അർഷദി, മുസ്തഫ അൽ ഖാസിമി പള്ളിപ്പറമ്പ്, മുഹമ്മദ് അഹ്സനി കാമിൽ സഖാഫി പ്രസംഗിച്ചു. ശരീഫ ഒ.വി, ബുഷ്റ, റംസീന, ഇർഷാന സഹദ്, റൈഹാന, ആതിര, ഐശ്വര്യ തുടങ്ങിയവർ സംബന്ധിച്ചു. നൗഫൽ നഈമി സ്വാഗതവും അബ്ദുല്ല ഹാജി നന്ദിയും പ്രകാശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്