കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുൻ സംസ്ഥാന പ്രസിഡന്റും, സംഘടനയുടെ മാർഗ്ഗദർശിയുമായ ടി നസറുദ്ദീൻ സാഹിബിന്റെ ചരമ, വാർഷിക ദിനമായ ഫിബ്രവരി 10 ടി നസറുദ്ദീൻ അനുസ്മരണ ദിനമായി ആചരിച്ചു...
അദ്ദേഹത്തോടുള്ള ആദരസൂചകമായി കാലത്ത് 10 മണിക്ക് മയ്യിൽ വ്യാപാര ഭവൻ പരിസരത്ത് പതാക ഉയർത്തി
ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ ഗഫൂർ നസറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി.
എം ഒ നാരായണൻ, സബീന വി പി, ജംസീന എന്നിവർ സംസാരിച്ചു , യൂത്ത് വിംഗ് മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാനം ചെയ്തു.
Post a Comment