Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എം.ടി അനുസ്മരണവും പത്താമുദയം, വായനമത്സര വിജയികൾക്ക് അനുമോദനവും നൽകി

എം.ടി അനുസ്മരണവും പത്താമുദയം, വായനമത്സര വിജയികൾക്ക് അനുമോദനവും നൽകി

കൈരളി വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ എം.ടി അനുസ്മരണവും പത്താമുദയം, വായനമത്സര വിജയികൾക്ക് അനുമോദനവും, പുസ്തകാസ്വാദനവും നടത്തി.
വായനശാല സെക്രട്ടറി വരുൺ.യു സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌  ആർ. വി രവീന്ദ്രൻ അധ്യക്ഷതയിൽ വി. പി ബാബുരാജ് എം. ടി വാസുദേവൻനായരെ അനുസ്മരിച്ചു പ്രഭാഷണം നടത്തി, പത്താമുദയം SSLC തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ പി. ഷീബ, പി പി മനോഹരൻ, പി. കെ സരസ്വതി, കെ. ഉഷ എന്നിവർക്കും സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ ഹൈസ്കൂൾ വിഭാഗം ജില്ലാതലത്തിൽ മത്സരിച്ച ഇഷ.എ, ഗ്രന്ഥശാല തലം വനിത വായന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഭവാനി. കെ. കെ രണ്ടാം സ്ഥാനം ലഭിച്ച രാജലക്ഷ്മി ടി. വി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് പി. കെ സരസ്വതി 'മേഘകുടകൾ' പുസ്തകാസ്വാദനം നടത്തി. വനിത വേദി സെക്രട്ടറി പ്രജിഷ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്