ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച സജേഷ് അഞ്ജന ദമ്പതികളുടെ മകൻ സാത്വിക് സജേഷിനെ ശ്രീ. കെ.വി. സുമേഷ് എം.എൽ.എ അനുമോദിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. രമേശൻ, സി. പി. ഐ.എംകോട്ടാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ശ്രീ പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി സാത്വിക് സജേഷ്.കെ നാറാത്ത് പഞ്ചായത്തിലെ സജേഷ്- അഞ്ജന ദമ്പതികളുടെ മകനാണ് വീടിന്റെ പരിസരത്ത് നിന്ന് വിവിധ ഇനത്തിൽപെട്ട ചിത്രശലഭങ്ങളുടെ മുട്ടകൾ, പുഴുക്കൾ, പ്യൂപ്പകൾ എന്നിവ ശേഖരിച്ച് ചിത്രശലഭങ്ങളുടെ ജീവിത ചക്രം നിരീക്ഷിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ലഭിച്ചിരിക്കുന്നു. 2020 മുതലാണ് സാത്വിക് ചിത്രശലഭങ്ങളുടെ ജീവിത ചക്രം നിരീക്ഷിച്ചു തുടങ്ങിയത്.

Post a Comment