Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കും

സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കും

തിരുവനന്തപുരം: സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. അടുത്ത അധ്യയന വർഷം മുതൽ ക്യാമറ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ ക്യാബിനിൽ ഉൾപ്പെടെ ക്യാമറ വെക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

കോടതി ഉദ്ദേശവും ഇതുതന്നെയാണ്. ബസ് ജീവനക്കാർ കുറ്റവാളികൾ അല്ലെന്ന് ഉറപ്പിക്കാൻ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ട്, മോട്ടോർ ചെക്ക് പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കാനും വിജിലൻസ് പരിശോധന തുടരും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്