Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിദ്യാർത്ഥി സമൂഹത്തിന് സുരക്ഷയൊരുക്കണം: സലഫി മദ്രസ മയ്യിൽ

വിദ്യാർത്ഥി സമൂഹത്തിന് സുരക്ഷയൊരുക്കണം: സലഫി മദ്രസ മയ്യിൽ

വിദ്യാർത്ഥികളിൽ വളർന്നു വരുന്ന അക്രമ സ്വഭാവങ്ങൾ സമൂഹത്തിൽ വലിയ പ്രതിസന്ധികൾ തീർക്കുന്നുവെന്നും അതിൻ്റെ യഥാർത്ഥ കാരണത്തെ കണ്ടെത്താൻ ശ്രമിക്കണമെന്നും മയ്യിൽ സലഫി മദ്രസ സംഘടിപ്പിച്ച രക്ഷാ കർതൃ സംഗമം അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ ഹീറോ ആയി പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളിലൂടെ ലഹരി പദാർത്ഥങ്ങൾ വിറ്റഴിക്കുന്നു വെന്ന യാഥാർത്ഥ്യം രക്ഷിതാക്കൾ മനസിലാക്കണം. മാരകമായ ലഹരി പദാർത്ഥങ്ങൾ കുട്ടികളിൽ വിറ്റഴിക്കുന്ന മാഫിയകളെ കണ്ടെത്തി അവർക്ക് ശിക്ഷ ഉറപ്പാക്കണം. മാധ്യമങ്ങളിൽ വിഹരിക്കുന്ന കുട്ടികളുടെ മനോനില മനസിലാക്കി രക്ഷിതാക്കൾ ക്രിയാത്മകമായി ഇടപെടണം.

രക്ഷാ കർതൃ സംഗമം മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യ എം പി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ ഷാഫി മദീനി സ്വാഗതവും മദ്രസ സെക്രട്ടി ഇബ്രാഹിം അധ്യക്ഷതയും വഹിച്ചു. മയ്യിൽ പോലീസ് സ്റ്റേഷൻ Sl ഇബ്രാഹിം A ലഹരിക്കെതിരെ ബോധവൽക്കരണവും പഠനത്തിലും കലാ പരിപാടികളിൽ മികവ് പുലർത്തിയവർക്കുള്ള സമ്മാന ദാനവും നിർവഹിച്ചു. കണ്ണൂർ IME മുജീബുള്ള K.A വിദ്യാർത്ഥി, അധ്യാപകൻ, രക്ഷിതാവ്, സമൂഹം, രാജ്യം  എന്ന വിഷയത്തിൽ ക്ലാസെടുത്തു. PTA പ്രസിഡൻ്റ് കമറുദ്ദീൻ വിസ്ഡം യൂണിറ്റ് പ്രസിഡൻ്റ് അഷ്റഫ് ഹാജി, സെക്രട്ടറി മഹ്മൂദ് UK, ട്രഷറർ മഹ്മൂദ് K പ്രസിഡൻ്റ് ഹംസകുട്ടി pp തുടങ്ങിയവരും സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ PK നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്