Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ചൂളിയാട് അടുവാപ്പുറത്തെ കെ.പി നാരായണൻ (89) നിര്യാതനായി

മലപ്പട്ടത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ചൂളിയാട് അടുവാപ്പുറത്തെ കെ.പി നാരായണൻ (89) നിര്യാതനായി

ചൂളിയാട് അടുവാപ്പുറത്തെ കെ.പി നാരായണൻ (89) നിര്യാതനായി. കോൺഗ്രസ് എസ് നേതാവും, റിട്ടയേർഡ് ആരോഗ്യ വകുപ്പ് ജീവനക്കാരനുമാണ് മലപ്പട്ടത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. എൻജി ഒ അസോസിയേക്ഷൻ എസ് സംസ്ഥാനകമ്മറ്റി അംഗം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി അംഗം. ദീർഘകാലം ചൂളിയാട് ഓമന കാഴ്ച കമ്മറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: കാർത്ത്യായനി
മക്കൾ: ഉഷാകുമാരി, ശോഭന, അജിത, ബാബു (യൂത്ത് കോൺഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി) പരേതനായ പ്രകാശൻ
മരുമക്കൾ: ശ്രീധരൻ, മനോഹരൻ (പൊറോളം), സുരേശൻ, മിനി (പാട്ടയം), ജീന (ചേപ്പറമ്പ്)
സംസ്കാരം നാളെ ബുധൻ രാവിലെ 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.

കെ.പി നാരായണന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്