Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 30 വേദി പങ്കിട്ട ഭൂമിയുടെ കാവൽക്കാർ നാടക അഭിനേതാക്കളേയും പ്രവർത്തകരേയും ഹരിതസേനാംഗങ്ങളേയും ആദരിച്ചു

30 വേദി പങ്കിട്ട ഭൂമിയുടെ കാവൽക്കാർ നാടക അഭിനേതാക്കളേയും പ്രവർത്തകരേയും ഹരിതസേനാംഗങ്ങളേയും ആദരിച്ചു

കുറ്റ്യാട്ടൂർ നാടക സഭയുടെ ഭൂമിയുടെ കാവൽക്കാർ നാടക അഭിനേതാക്കളേയും പ്രവർത്തകരേയും ഹരിതസേനാംഗങ്ങളേയും ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ആദരിച്ചു.

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ നാടക സഭയുടെ 30 വേദി പങ്കിട്ട ജനപ്രീയ നാടകമായ ഭൂമിയുടെ കാവൽക്കാർ നാടകത്തിൻ്റെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഹരിതസേനാംഗങ്ങളേയും ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ആദരിച്ചു. പു:ക:സ സംസ്ഥാന കൗൺസിൽ അംഗം കെ.വി.ജിജിൽ ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ.സനേഷ് അദ്ധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ.രസിത നന്ദി രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്