Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ നാടകസഭയുടെ രണ്ടാമത് നാടകം; 25 വേദികൾ പിന്നിട്ടതിന്റെ ആഘോഷം നടത്തി

കുറ്റ്യാട്ടൂർ നാടകസഭയുടെ രണ്ടാമത് നാടകം; 25 വേദികൾ പിന്നിട്ടതിന്റെ ആഘോഷം നടത്തി

കുറ്റ്യാട്ടൂർ നാടകസഭയുടെ രണ്ടാമത് നാടകം ശുചിത്വ ബോധവൽക്കരണത്തിനായി ഒരുക്കിയ 'ഭൂമിയുടെ കാവൽക്കാർ' 25 വേദികൾ പിന്നിട്ടതിന്റെ ആഘോഷം നടത്തി. നാടക പ്രവർത്തകൻ എ അശോകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂരും സമീപ പ്രദേശങ്ങളിലും ഉള്ള നാടക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ആദിത്യൻ തിരുമന, ഷജിൽ കുമാർ, ശ്രീനിത്ത് മാസ്റ്റർ, വിനോദ് ഗോവിന്ദ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കുറ്റ്യാട്ടൂർ നാടക സഭയുടെ മൂന്നാമത് നാടകം 'ദ ഗ്രേറ്റ് ഇന്ത്യൻ സർക്കസ്' ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിജിലേഷ് പറമ്പൻ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്