ക്ഷയ രോഗനിവാരണത്തിന്റെ ഭാഗമായി നടത്തുന്ന നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. മയ്യിൽ നെയ്ത്ത് തൊഴിലാളി സഹകരണ സംഘത്തിൽ തളിപ്പറമ്പ് TB യൂണിറ്റിന്റെയും, മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടത്തി 4.1.2025 നു രാവിലെ 10 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രേഷ്മ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീ ബിജു അധ്യക്ഷത വഹിച്ച യോഗത്തിന് സംഘം പ്രസിഡന്റ് ശ്രീ കുഞ്ഞു കൃഷ്ണൻ കെ പി സ്വാഗതം ആശംസിച്ചു. മുഖ്യ വിഷയവതരണം ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ പ്രവീൺ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ കാർത്യായനി എന്നിവർ നടത്തി ഹെൽത്ത് സൂപ്പർവൈസർ ശ്രീ സുരേഷ് ബാബു എസ് ടി എസ് ശ്രീരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംഘം സെക്രട്ടറി അശോകൻ കെ നന്ദി പ്രകാശിപ്പിച്ചു ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment