Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPI(M) വേശാല ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം ജനുവരി 19ന് കാഞ്ഞിരോട്ട് മൂലയിൽ സംഘാടക സമിതി രൂപീകരിച്ചു

CPI(M) വേശാല ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം ജനുവരി 19ന് കാഞ്ഞിരോട്ട് മൂലയിൽ സംഘാടക സമിതി രൂപീകരിച്ചു

ചട്ടുകപ്പാറ - CPI(M) കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കും. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല ലോക്കലിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം കാഞ്ഞിരോട്ട് മൂലയിൽ സി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഏറിയ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയതു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.ഗണേശൻ, എം.വി.റോജ എന്നിവർ സംസാരിച്ചു. കെ.സന്തോഷൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ - കെ. സന്തോഷൻ വൈസ് ചെയർമാൻ - വി.വി.പ്രസാദ്
കൺവീനർ - എം.വി.റോജ
ജോ: കൺവീനർ - എം .പി രേവതി

0/Post a Comment/Comments