മാസങ്ങളായി രാത്രിയിൽ ഫാർമസി പ്രവർത്തിക്കാത്ത കാരണം രോഗികൾ മുഴുവൻ മരുന്നുകളും പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. ഫർമസിസ്റ്റിന്റെ അഭാവം കാരണമാണ് ഇത്തരത്തിലുള്ള പ്രയാസം അനുഭവപ്പെട്ടെന്നും എത്രയും പെട്ടെന്ന് പുതിയ ആളെ നിയമിച്ച് പ്രശ്ന പരിഹാരം കാണുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജേഷ് കോയിലേരിയൻ അസംബ്ലി ഭാരവാഹികളായ സിനാൻ കടൂർ, ജിതിൻ വേളം, സനീഷ് പി ആർ, നിഹാൽ എ പി, നവീൻ എന്നിവർ ചേർന്നാണ് പരാതി നൽകിയത്
Post a Comment