Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ടൂറിസം പദ്ധതി നടപ്പിലാക്കുക; സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം

ടൂറിസം പദ്ധതി നടപ്പിലാക്കുക; സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം

കൊളച്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളും, തുരുത്തുകളും,ആരാധനാലയങ്ങളും, മറ്റു പ്രധാന സ്ഥലങ്ങളും ഉൾപെടുത്തി ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ഗൾഫിൽ കളിയാട്ടം നടത്തിയതിൻ്റെ പേരിൽ തെയ്യം കലാകാരന്മാർക്ക് കാവുകളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നും പ്രമേയത്തിൽ കൂടി ആവശ്യപ്പെട്ടു.
എം. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം. ദാമോദരൻ, കെ.വി ഗോപാലൻ, എം.വി ബാലകൃഷ്ണൻ പ്രസംഗിച്ചു. എ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. പ്രകാശൻ സ്വാഗതവും എം.പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
2025-26 വർഷത്തെ ഭാരവാഹികളായി
പി. സന്തോഷ് (പ്രസിഡൻ്റ്)
പി. സജീവൻ, കെ. സുരേശൻ (വൈസ് പ്രസിഡന്റ്)
(സിക്രട്ടറി) എം.പി രാമകൃഷ്ണൻ 
(ജോ: സിക്രട്ടറി) സി. പ്രകാശൻ, സി. അശോകൻ 
എ. കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരെഞ്ഞടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്