കമ്പിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂനിറ്റും ആഫിയ ക്ലിനിക്കും സംയുക്തമായി സൗജന്യ അസ്ഥി ബലക്ഷയ - ജീവിതശൈലി രോഗ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
കമ്പിൽ സി.എച്ച് സാംസ്കാരിക നിലയത്തിൽ ക്യാംപ് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ഡോക്ടർ സിറാജ്, കെ.ടി ഡോക്ടർ ജയലക്ഷ്മി, മിസ്ഹബ് സംസാരിച്ചു. പ്രോഗ്രാം കൺവീനർ തസ്ലീം സിപി നന്ദി പറഞ്ഞു.
പരിശോധനകൾക്ക് അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ് സിറാജ് MBBS, D-ortho, DNB -ORTHO, MNAMS ജനറൽ വിഭാഗം ഡോക്ടർ ജയലക്ഷ്മി. MBBS, General practitioner നേതൃത്വം നൽകി. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ക്യാംപിൽ പങ്കെടുത്തു. ട്രഷർ വി പി മുഹമ്മദ് കുട്ടി, മൊയ്തീൻ ഇ കെ, വി പി മുഹമ്മദ് കുഞ്ഞ്, മുസ്തഫ കെ കെ, അഷറഫ് പി.പിഹംസ പി എം,ക്യാമ്പ് നിയന്ത്രിച്ചു.
Post a Comment